Kuwait
കുവൈത്തിലും ഒമിക്രോണ്‍ തീവ്രത വര്‍ധിക്കുന്നതായി മുന്നറിയിപ്പ്

കുവൈത്ത് സിറ്റി | ഗള്‍ഫ് രാജ്യങ്ങളില്‍ എന്ന പോലെ കുവൈത്തിലും ഒമിക്രോണ്‍ ബാധയുടെ തീവ്രത വര്‍ധിക്കുന്നതായി കൊറോണയെ നേരിടാനുള്ള സുപ്രീം ഉപദേശക സമിതി ചെയര്‍മാന്‍ ഡോ. ഖാലിദ് അല്‍ ജാറല്ല വ്യക്തമാക്കി. എന്നാല്‍ ക്ലിനിക്കല്‍ സ്ഥിരത നിലനിര്‍ത്തിക്കൊണ്ടാണ് ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രോഗബാധ നിരക്ക് കുറയ്ക്കുന്നതിന് എല്ലാവരും പ്രതിരോധ ശിപാര്‍ശകള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
പൊതുപരിപാടികള്‍ ഉള്‍പ്പെടെ എല്ലാ ചടങ്ങുകളും മാറ്റിവെക്കണമെന്നും നിലവിലെ ഘട്ടം മറികടക്കുന്നതിനു സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
---- facebook comment plugin here -----