Connect with us

Kerala

കോഴിക്കോട് മുക്കത്ത് ഒമ്‌നി വാന്‍ വൈദ്യുതി പോസ്റ്റുകളില്‍ ഇടിച്ച് അപകടം; യാത്രക്കാര്‍ക്ക് പരുക്ക്

അപകടത്തില്‍ ഒമ്‌നി വാന്‍ പൂര്‍ണമായും തകര്‍ന്നു

Published

|

Last Updated

കോഴിക്കോട്| കോഴിക്കോട് മുക്കത്ത് വലിയപറമ്പില്‍ ഒമ്‌നി വാന്‍ വൈദ്യുതി പോസ്റ്റുകളില്‍ ഇടിച്ച് അപകടം. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ഒമ്‌നി വാന്‍ പൂര്‍ണമായും തകര്‍ന്നു. വാനിലുണ്ടായിരുന്ന യാത്രക്കാര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. മലപ്പുറം വേങ്ങര സ്വദേശികളായ മൂന്നു പേരാണ് കാറിലുണ്ടായിരുന്നത്. ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകട കാരണമെന്നാണ് സംശയം.

കോട്ടയം പാലയിലും ഇന്ന് രാവിലെ വാഹനാപകടമുണ്ടായി. രാവിലെ പാലാ – പൊന്‍കുന്നം റൂട്ടില്‍ പൂവരണിക്ക് സമീപമായിരുന്നു അപകടം. പാലായില്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു വയസുള്ള കുട്ടിയുള്‍പ്പെടെ മൂന്നു പേര്‍ക്ക് പരുക്കേറ്റു. കാര്‍ യാത്രക്കാരായ എലിക്കുളം സ്വദേശികളായ ജയലക്ഷ്മി (35) മക്കളായ ലോറല്‍ (4) ഹെയ്‌ലി (1) എന്നിവര്‍ക്കാണ് പരുക്കേറ്റത്. പരിക്കേറ്റവരെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

 

Latest