Connect with us

POPULAR FRONT RALLEY

പോപ്പുലര്‍ഫ്രണ്ട് പ്രകോപന മുദ്രാവാക്യം: ഒരാള്‍ കസ്റ്റഡിയില്‍

പോപ്പുലര്‍ഫ്രണ്ട് നേതാക്കളും പ്രതികള്‍; ഈരാറ്റുപേട്ടയില്‍ പ്രതിഷേധം

Published

|

Last Updated

കോട്ടയം| ആലപ്പുഴയില്‍ പോപ്പുലര്‍ഫ്രണ്ട് റാലിക്കിടെ കുട്ടിയെക്കൊണ്ട് പ്രകോപന മുദ്രാവാക്യം വിളിപ്പിച്ച കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. കുട്ടിയെ ചുമലിലേറ്റിയ ഇരാറ്റുപേട്ട സ്വദേശിയായ അന്‍സാറാണ് പിടിയിലായത്. ഇന്നലെ രാത്രി ഈരാറ്റുപേട്ടയിലെത്തിയാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അന്‍സാറിന്റെ അറസ്റ്റിനിടെ ഇന്നലെ രാത്രി ഈരാറ്റുപേട്ടിയില്‍ പോപ്പുലര്‍ഫ്രണ്ട് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

സംഘടകര്‍ക്കെതിരെയും, കുട്ടിയെ കാണ്ടുവന്നവര്‍ക്കെതിരെയും ഇന്നലെ 153 പ്രകാരം കേസ് എടുത്തിരുന്നു. അഭിഭാഷക പരിഷത്തിന്റെ പരാതിയിലായിരുന്നു കേസ്. പോപ്പുലര്‍ ഫ്രണ്ട് പ്രസിഡന്റ് നവാസ് വണ്ടാനം, സെക്രട്ടറി മുജീബ് എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍. കുട്ടിയുടെ രക്ഷിതാവിനെതിരേയും കേസെടുത്തേക്കുമെന്നാണ് അറിയുന്നത്.

സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന് പുറമെ നടത്തിയ പ്രാഥമിക അന്വേഷണത്തിലും മതസ്പര്‍ദ്ധ വളര്‍ത്തുന്ന മുദ്രാവാക്ക്യങ്ങള്‍ റാലിയില്‍ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു.

 

 

---- facebook comment plugin here -----

Latest