Connect with us

Kerala

മലപ്പുറത്ത് കാട്ടുപന്നികള്‍ കൂട്ടത്തോടെ കടകളിലേക്ക് പാഞ്ഞു കയറി; പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവില്‍ വെടിവെച്ച് കൊന്നു

പന്നികളുടെ ആക്രമണത്തില്‍ കടകളുടെ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന മൂന്ന് വാഹനങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചതായി അധികൃതര്‍ അറിയിച്ചു.

Published

|

Last Updated

മലപ്പുറം| മലപ്പുറത്ത് കാട്ടു പന്നികള്‍ കടകളിലേക്ക് കൂട്ടത്തോടെ ഓടിക്കയറി. മലപ്പുറം പാണ്ടിക്കാട് അരിക്കണ്ടംപാക്കില്‍ രാവിലെ 10.30നാണ് സംഭവം. പത്തോളം കാട്ടു പന്നികളാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കടകളിലേക്ക് പാഞ്ഞു കയറിയത്. പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവില്‍ പന്നികളെ ഷൂട്ടര്‍മാര്‍ വെടിവെച്ചു കൊന്നു.

പന്നികള്‍ കടകളിലേക്ക് കയറിയ സമയത്ത് കടയില്‍ ജീവനക്കാരുണ്ടായിരുന്നു. ഇവരെല്ലാം കടകളില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു. പന്നികളുടെ ആക്രമണത്തില്‍ കടകളുടെ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന മൂന്ന് വാഹനങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചതായി അധികൃതര്‍ അറിയിച്ചു.

 

 

Latest