Kerala
ആരുടെ ഭാഗത്താണ് ന്യായം?; കെ എസ് ആര്‍ ടി സിലെ സിസിടിവി പരിശോധന ഇന്ന്
ബസ് അമിത വേഗത്തിലായിരുന്നോ, വാഹനങ്ങളെ അപകടകരമായി മറികടന്നിരുന്നോ എന്നിവയെല്ലാം സി സി ടി വി ദൃശ്യങ്ങള്‍ നോക്കി മനസ്സിലാക്കും.
തിരുവനന്തപുരം | മോശമായി പെരുമാറിയെന്ന് ആരോപിച്ച് മേയറും എം എല്‍ എയും ചേര്‍ന്ന് റോഡിന് കുറുകെ കാര്‍ നിര്‍ത്തി കെ എസ് ആര്‍ ടി സി ബസ് തടഞ്ഞ സംഭവത്തില്‍, ബസിനകത്തെ സി സി ടി വി ദൃശ്യങ്ങള്‍ ഇന്ന് പരിശോധിക്കും. തൃശൂരിലേക്ക് ട്രിപ്പ് പോയ ബസ് ഇന്ന് തിരിച്ചെത്തിയാല്‍ പരിശോധിക്കാനാണ് നീക്കം.
ബസ് അമിത വേഗത്തിലായിരുന്നോ, വാഹനങ്ങളെ അപകടകരമായി മറികടന്നിരുന്നോ എന്നിവയെല്ലാം സി സി ടി വി ദൃശ്യങ്ങള്‍ നോക്കി മനസ്സിലാക്കും. കേസിലെ നിര്‍ണായക തെളിവ് ശേഖരിക്കാന്‍ ബസ് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കെ എസ് ആര്‍ ടി സിക്ക് കത്ത് നല്‍കിയിരുന്നു.
പ്രശ്‌നമുണ്ടായ സമയത്ത് ബസിലുണ്ടായിരുന്ന യാത്രക്കാരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തും. യാത്രക്കാരുടെ പട്ടിക കെ എസ് ആര്‍ ടി സി അധികൃതര്‍ പോലീസിന് കൈമാറിയിട്ടുണ്ട്.
സൈബര്‍ ആക്രമണം; മേയര്‍ ആര്യ രാജേന്ദ്രന്‍ പരാതി നല്‍കി
സാമൂഹിക മാധ്യമങ്ങളിലൂടെ തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ പോലീസില്‍ പരാതി നല്‍കി മേയര്‍ ആര്യ രാജേന്ദ്രന്‍. പോലീസ് മേധാവിക്കും മ്യൂസിയം പോലീസിനുമാണ് പരാതി നല്‍കിയത്. സഹോദരനൊപ്പമുള്ള ചിത്രത്തിനും മറ്റ് ഫേസ്ബുക്ക് പോസ്റ്റുകള്‍ക്കും താഴെ അശ്ലീല കമന്റുകള്‍ പോസ്റ്റ് ചെയ്യുന്നതായാണ് പരാതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്.