Kerala
ഓണ സമ്മാനമായി പണം ലഭിച്ചു; അജിത തങ്കപ്പനെ കുരുക്കിലാക്കി കൗണ്‍സിലര്‍മാരുടെ മൊഴി
രണ്ട് സിപിഎം വനിതാ കൗണ്‍സിലര്‍മാരുടെയും സ്വതന്ത്ര കൗണ്‍സിലര്‍മാരുടെയും മൊഴിയെടുത്തെന്നും വിജിലന്‍സിന്റെ മൊഴിയില്‍ പറയുന്നു
തൃക്കാക്കര | തൃക്കാക്കര നഗരസഭയിലെ ഓണസമ്മാന വിവാദത്തില്‍ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പനെ കുരുക്കിലാക്കി കൗണ്‍സിലര്‍മാരുടെ മൊഴി. ഓണ സമ്മാനമായി പണം ലഭിച്ചെന്ന് കൗണ്‍സിലര്‍മാര്‍ മൊഴി നല്‍കിയെന്നും രണ്ട് സിപിഎം വനിതാ കൗണ്‍സിലര്‍മാരുടെയും സ്വതന്ത്ര കൗണ്‍സിലര്‍മാരുടെയും മൊഴിയെടുത്തെന്നും വിജിലന്‍സിന്റെ മൊഴിയില്‍ പറയുന്നു. പണം ലഭിച്ചെന്ന് നേരത്തെ വ്യക്തമാക്കിയ യുഡിഎഫ് പ്രതിനിധികളുടെ മൊഴി രേഖപ്പെടുത്തുമെന്നും സി സി ടി വി ദൃശ്യങ്ങള്‍ ഫോറന്‍സിക് പരിശോനയ്ക്ക് വിധേയമാക്കുമെന്നും വിജിലന്‍സിന്റെ മൊഴിയില്‍ വ്യക്തമാക്കുന്നു.
കേസുമായി ബന്ധപ്പെട്ട് സി സി ടി വി ദൃശ്യങ്ങളിലും കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക്കുകളിലും തെളിവുകള്‍ കണ്ടെത്തിയിരുന്നു. നഗരസഭാ ഓഫിസില്‍ നടത്തിയ പരിശോധനയില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചതായാണ് വിവരം.
ഓണക്കോടിക്കൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് 10,000 രൂപവീതം കവറിലാക്കി ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന്‍ നല്‍കിയെന്നും ഇത് അഴിമതിപ്പണമാണെന്നും ചൂണ്ടിക്കാട്ടി ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍ വിജിലന്‍സിന് നല്‍കിയ പരാതിയിലാണ് അന്വേഷണം.