Kerala
ഒന്നാം ഓണത്തിനും ഓണക്കിറ്റ് വിതരണം ചെയ്യും; എല്ലാ റേഷന്‍ കടകളിലും കിറ്റ് എത്തിയെന്നും ഭക്ഷ്യമന്ത്രി
നെല്‍ കര്‍ഷകര്‍ക്ക് ഉള്ള മുഴുവന്‍ കുടിശികയും കൊടുത്ത് തീര്‍ത്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
തിരുവനന്തപുരം | വിതരണം വൈകുന്നത് കണക്കിലെടുത്ത് ഒന്നാം ഓണത്തിനും ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് മന്ത്രി ജി ആര്‍ അനില്‍. എല്ലാ റേഷന്‍ കടകളിലും ഓണക്കിറ്റ് എത്തിയെന്നും മന്ത്രി അറിയിച്ചു. നെല്‍ കര്‍ഷകര്‍ക്ക് ഉള്ള മുഴുവന്‍ കുടിശികയും കൊടുത്ത് തീര്‍ത്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേ സമയം, ഓണക്കിറ്റ് വിതരണം വേഗത്തിലാക്കാന്‍ ഭക്ഷ്യമന്ത്രി നിര്‍ദേശം നല്‍കി. ഓരോ ജില്ലയിലെയും കിറ്റ് വിതരണത്തിന്റെ പുരോഗതി അറിയിക്കാനും മന്ത്രി നിര്‍ദേശിച്ചു. ഭക്ഷ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഇന്ന് മുതല്‍ ഓണകിറ്റ് വിതരണം വേഗത്തിലാക്കുമെന്ന് സപ്ലൈക്കോ അറിയിച്ചു.
അതേസമയം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയിലെ ഓണക്കിറ്റ് വിതരണം അധികൃതര്‍ തടഞ്ഞു. കിറ്റ് വിതരണം നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ നിര്‍ദേശിച്ചു.