Connect with us

Uae

ഹോളി ഫാമിലി ഹൈസ്‌ക്കൂള്‍ രാജപുരം അബുദബി ഘടകത്തിന്റെ ഓണാഘോഷം 'തെയ്തക 2023'

സ്നേഹ-സാഹോദര്യത്തിന് അതിര്‍വരമ്പുകളില്ലന്ന് തെളിയിച്ച് ഹോളി ഫാമിലി ഹൈസ്‌ക്കൂള്‍ യു എ ഇ കൂട്ടായ്മ അബുദബി ഘടകം ഓണാഘോഷം 'തെയ്തക 2023' സമാപിച്ചു

Published

|

Last Updated

അബുദബി  |  സ്നേഹ-സാഹോദര്യത്തിന് അതിര്‍വരമ്പുകളില്ലന്ന് തെളിയിച്ച് ഹോളി ഫാമിലി ഹൈസ്‌ക്കൂള്‍ യു എ ഇ കൂട്ടായ്മ അബുദബി ഘടകം ഓണാഘോഷം ‘തെയ്തക 2023’ സമാപിച്ചു. യു എ ഇ യുടെ വിവിധ എമിറേറ്റ്സുകളില്‍ ജോലി ചെയ്യുന്ന രാജപുരം ഹോളി ഫാമിലി ഹൈസ്‌ക്കൂളില്‍ നിന്നും പഠിച്ചിറങ്ങിയ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ മുസ്സഫയിലെ കടായി കിച്ചണ്‍ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിലാണ് ഓണാഘോഷം ഒരുക്കിയത്.

രാജപുരം സ്‌കൂളിലെ റിട്ടയേര്‍ഡ് മലയാളം അദ്ധ്യാപകന്‍ തളത്തുകുന്നേല്‍ ജോസഫ് ഉല്‍ഘാടനം ചെയ്തു പ്രസിഡന്റ് മനോജ് മരുതൂര്‍ അധ്യക്ഷം വഹിച്ചു. ലോക കേരള സഭ മെമ്പര്‍ പദ്മനാഭന്‍ പടിഞ്ഞാറേവീട്, കെ എസ് സി മുന്‍ പ്രസിഡന്റ് കെ കൃഷ്ണകുമാര്‍, സണ്ണി ഒടയംചാല്‍, ജോഷി തേക്കുമറ്റത്തില്‍ ചാക്കോ, ശ്രീജിത്ത് കുറ്റിക്കോല്‍, ടി വി സുരേഷ് കുമാര്‍, ഹാഷിം ആറങ്ങാടി, കരീം കള്ളാര്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി സജിന്‍ പുള്ളോലിക്കല്‍ സ്വാഗതവും വിശ്വംഭരന്‍ ചുള്ളിക്കര നന്ദിയും പറഞ്ഞു.

മനീഷ് ആദോപ്പള്ളി, ജിതേഷ് കുമാര്‍ എന്നിവരുടെ മാവേലി എഴുന്നള്ളത്തോടെ, കുട്ടികളും മുതിര്‍ന്നവരും തിരുവാതിര, ഒപ്പന, മാര്‍ഗ്ഗംകളി, കോമഡി സ്‌കിറ്റ്, നാടോടി നൃത്തം മുതലായ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.