Kerala
ഓണം; മില്‍മ ലഭ്യമാക്കുന്നത് 1.25 കോടി ലിറ്റര്‍
കഴിഞ്ഞ വര്‍ഷം 1.10 കോടി ലിറ്റര്‍ പാലാണ് ഉത്രാടം മുതലുള്ള നാല് ദിവസങ്ങളില്‍ കേരളത്തില്‍ ചെലവഴിച്ചത്.
കൊച്ചി | ഓണ വിപണി മുന്നില്‍ കണ്ട് 1.25 കോടി ലിറ്റര്‍ പാല്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ലഭ്യമാക്കാനൊരുങ്ങി മില്‍മ. സാധാരണ ദിവസം 12 ലക്ഷം ലിറ്റര്‍ പാലാണ് മില്‍മ ഉത്പാദിപ്പിക്കുന്നത്. ഉത്സവ സീസണുകളില്‍ ആവശ്യത്തിന് പാലിനായി കേരളം മറ്റ് സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്.
തമിഴ്നാട്, കര്‍ണാടക, ആന്ധ്ര, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളെയാണ് പാലിനായി ആശ്രയിക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ ഫെഡറേഷന്‍ വഴിയാണ് മില്‍മ പാല്‍ സംഭരിക്കുക.
കഴിഞ്ഞ വര്‍ഷം 1.10 കോടി ലിറ്റര്‍ പാലാണ് ഉത്രാടം മുതലുള്ള നാല് ദിവസങ്ങളില്‍ കേരളത്തില്‍ ചെലവഴിച്ചത്.
---- facebook comment plugin here -----