Connect with us

Pathanamthitta

ഓണമുണ്ണാന്‍ ജൈവ പച്ചക്കറി കൃഷിയുമായി വകുപ്പ്

പത്തനംതിട്ട ജില്ലയില്‍ 57 കൃഷി ഭവനുകളിലായി അമ്പത്തിമൂന്ന് പഞ്ചായത്തുകളിലും നാല് മുനിസിപ്പാലിറ്റികളിലുമാണ് പദ്ധതി നടപ്പാക്കുന്നത്

Published

|

Last Updated

പത്തനംതിട്ട  \ തീ വിലയുള്ള പച്ചക്കറി വാങ്ങി വിഷമിക്കണ്ട, പത്തനംതിട്ടയില്‍ ഓണമുണ്ണാന്‍ ജൈവ പച്ചക്കറി കൃഷിയുമായി വകുപ്പ്. നിലവില്‍ 200 ഹെക്ടറിലാണ് കൃഷി. ആദ്യഘട്ടത്തില്‍ അത്യുല്‍പാദന ശേഷിയുള്ള 79000 വിത്തുകള്‍ വിതരണം ചെയ്ത് കഴിഞ്ഞു വകുപ്പ്. ഒരു ലക്ഷം സീഡ് കിറ്റും 1.25 ലക്ഷം തൈകളും കൃഷി ഭവന്‍ വഴി വിതരണം നടന്നു. മലയോര പ്രദേശങ്ങളായ അടൂര്‍, റാന്നി, കോന്നി എന്നിവിടങ്ങളിലാണ് കൂടുതല്‍ പച്ചക്കറി കൃഷി ചെയ്യുന്നത്. വീട്ടില്‍ കൃഷി ചെയ്ത് അവരവര്‍ തന്നെ ഉപയോഗിക്കുന്നവരാണ് പച്ചക്കറി കൃഷി ചെയ്യുന്ന കര്‍ഷകരിലധികവും. ബാക്കി ഓണം ചന്തകളില്‍ ലഭ്യമാക്കാറുമുണ്ട്. സെപ്തംബറിലേക്ക് വിളവെടുപ്പ് നടത്താവുന്ന രീതിയിലാണ് കൃഷി ചെയ്യുന്നത്.

ഓണത്തിന് അധിക വില നല്‍കി പച്ചക്കറി വാങ്ങി ബുദ്ധിമുട്ടുന്ന സാധാരണക്കാരന് ആശ്വാസമാകുന്ന പദ്ധതിയാണിത്. പത്തനംതിട്ട ജില്ലയില്‍ 57 കൃഷി ഭവനുകളിലായി അമ്പത്തിമൂന്ന് പഞ്ചായത്തുകളിലും നാല് മുനിസിപ്പാലിറ്റികളിലുമാണ് പദ്ധതി നടപ്പാക്കുന്നത്. പച്ചക്കറി വിത്തുകളുടെ വിതരണം പൂര്‍ത്തിയായി. അതാത് കൃഷി ഭവനുകള്‍ വഴിയാണ് വിതരണം നടത്തിയത്. സെപ്തംബറിലേക്ക് വിളവെടുക്കാം. വീട്ടില്‍ തന്നെ ഉപയോഗിക്കാനാണ് കൂടുതല്‍ ആളുകളും വിത്ത് വാങ്ങുന്നത്. വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നവരും ഉണ്ട്.

 

---- facebook comment plugin here -----

Latest