Connect with us

Kerala

എ ഐ സി സി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചാല്‍ പിന്നെ മറ്റ് അഭിപ്രായങ്ങള്‍ക്ക് സ്ഥാനമില്ല; രമേശ് ചെന്നിത്തല

സരിനെതിരെ നടപടിയുണ്ടാവുമോ എന്ന് പറയേണ്ടത് ഞാനല്ല

Published

|

Last Updated

തിരുവനന്തപുരം| എ ഐ സി സി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചാല്‍ പിന്നെ മറ്റ് അഭിപ്രായങ്ങള്‍ക്ക് സ്ഥാനമില്ലെന്ന് രമേശ് ചെന്നിത്തല. സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് സരിന്‍ തന്നോടും വന്ന് സംസാരിച്ചിരുന്നു. മറ്റ് രണ്ട്മൂന്നാളുകളും സംസാരിച്ചിരുന്നു.

പാര്‍ട്ടി ഒരു തീരുമാനം എടുത്തു കഴിഞ്ഞാല്‍ എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ പൊതുസമീപനമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം പി സരിനെതിരെ നടപടിയുണ്ടാകുമോ എന്ന് പറയേണ്ടത് താനെല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് കെപിസിസി സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ഡോ. പി സരിന്‍ രംഗത്തെത്തിയത്. പാര്‍ട്ടി കുറച്ച് ആളുടെ ആവശ്യത്തിന് വഴങ്ങിയാല്‍ ഹരിയാന ആവര്‍ത്തിക്കും.
യഥാര്‍ത്ഥ്യങ്ങളെ കണ്ണടച്ച് ഇരുട്ടാക്കരുത്. ഇന്‍സ്റ്റ റീലും സ്റ്റോറിയും ഇട്ടാല്‍ ഹിറ്റാകുമെന്നാണ് ചിലരുടെ വിചാരം. പാര്‍ട്ടി മൂല്യങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. പാര്‍ട്ടിയില്‍ ഉള്‍പാര്‍ട്ടി ജനാധിപത്യവും ചര്‍ച്ചകളും വേണം. തീരുമാനം ഒറ്റക്കെട്ടാകണം. എല്ലാവരും അംഗീകരിക്കുന്ന തീരുമാനമെടുക്കാന്‍ പാര്‍ട്ടിക്ക് കഴിയണമെന്നുമാണ് വാര്‍ത്താസമ്മേളനം നടത്തി സരിന്‍ വ്യക്തമാക്കിയത്.

സ്ഥാനാര്‍ഥികളെ തീരുമാനിച്ചത് കൂടിയാലോചനകള്‍ക്ക് ശേഷമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ വ്യക്തമാക്കിയിരുന്നു.തിരഞ്ഞെടുപ്പില്‍ പ്രത്യാഘാതം എന്തായാലും നേരിടുമെന്നു പറഞ്ഞ വിഡി സതീശന്‍  സരിനെതിരെ നടപടിയുണ്ടാകുമോ എന്ന് കെപിസിസി ആണ് പറയേണ്ടതെന്നും കൂട്ടിച്ചേര്‍ത്തു .

Latest