Techno
ഒരു ആമസോൺ പ്രൈം അക്കൗണ്ട് ഇനി രണ്ട് ടി വികളിൽ മാത്രം
പുതിയ മാറ്റം ജനുവരി 6 മുതൽ പ്രാബല്യത്തിൽ വരും
ന്യൂഡൽഹി | ഒരു പ്രൈം അംഗത്വത്തിന് കീഴിൽ ഒരേസമയം ഉള്ളടക്കം സ്ട്രീം ചെയ്യാൻ കഴിയുന്ന ടിവികളുടെ എണ്ണം പരിമിതപ്പെടുത്തി ആമസോൺ. 2025 ജനുവരി മുതൽ പ്രൈം അംഗങ്ങൾക്ക് പരമാവധി രണ്ട് ടിവികൾ ഉൾപ്പെടെ അഞ്ച് ഉപകരണങ്ങളിൽ മാത്രമാകും ഒരു അക്കൗണ്ട് ഉപയോഗിക്കാൻ സാധിക്കുക.
പുതിയ മാറ്റം ജനുവരി 6 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ആമസോൺ ഹെൽപ്പ് പേജിൽ അറിയിച്ചു. നിലവിൽ, പ്രൈം അംഗങ്ങൾക്ക് ഉപകരണം ഏതെന്ന വ്യത്യാസം ഇല്ലാതെ അഞ്ച് ഉപകരണങ്ങളിൽ വരെ സ്ട്രീം ചെയ്യാൻ കഴിയും.
പ്രൈം വീഡിയോ ക്രമീകരണ പേജിൽ ഉപയോക്താക്കൾക്ക് അവരുടെ രജിസ്റ്റർ ചെയ്ത ഉപകരണങ്ങൾ മാനേജു ചെയ്യാൻ ഓപ്ഷൻ ഉണ്ട്.
---- facebook comment plugin here -----