Kerala
പടുതാകുളത്തില്‍ മുങ്ങി ഒന്നര വയസ്സുകാരന്‍ മരിച്ചു
കുട്ടിയെ കിടത്തി ഉറക്കിയ ശേഷം മാതാപിതാക്കള്‍ ജോലിക്ക് പോയതായിരുന്നു

ഇടുക്കി | പൂപ്പാറയില്‍ പടുതാകുളത്തില്‍ വീണ് ഒന്നര വയസ്സുകാരന്‍ മുങ്ങി മരിച്ചു. മധ്യപ്രദേശ് സ്വദേശി ദശരഥിന്റെ മകന്‍ ശ്രേയസ് രാജ് ആണ് മരിച്ചത്. പൂപ്പാറ കോരമ്പാറയിലെ ഏലത്തോട്ടത്തിലെ പടുതാകുളത്തിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൃഷിയിടത്തിലെ ഷെഡില്‍ കുട്ടിയെ കിടത്തി ഉറക്കിയ ശേഷം ജോലിക്ക് പോയ മാതാപിതാക്കള്‍ രാവിലെ 11ന് തിരിച്ചെത്തിയപ്പോള്‍ കുട്ടിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ പടുതകുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
---- facebook comment plugin here -----