Kerala
വീടുകയറി അതിക്രമം; ഒരാള്‍ പിടിയില്‍
ഇരവിപേരൂര്‍ കിഴക്കന്‍ ഓതറ തൈക്കാട് അമ്പഴത്താംകുന്നില്‍ രതീഷ് (37) ആണ് അറസ്റ്റിലായത്.

തിരുവല്ല | കൊലപാതക കേസിലെ പ്രതിയുടെ കുടുംബവുമായി സഹകരിക്കുന്നതിലെ വിരോധം കാരണം വീട്ടില്‍ കയറി അതിക്രമം കാണിച്ച സംഘത്തിലെ ഒരാളെ തിരുവല്ല പോലീസ് പിടികൂടി. ഇരവിപേരൂര്‍ കിഴക്കന്‍ ഓതറ തൈക്കാട് അമ്പഴത്താംകുന്നില്‍ രതീഷ് (37) ആണ് അറസ്റ്റിലായത്.
ഈമാസം 22ന് രാത്രി ഒമ്പതിനായിരുന്നു സംഭവം. കഴിഞ്ഞ 13 ന് കിഴക്കന്‍ ഓതറയിലുണ്ടായ കത്തിക്കുത്തില്‍ മനോജ് (48) എന്നയാള്‍ കൊല്ലപ്പെട്ടിരുന്നു. ഈ കേസിലെ പ്രതി ഈസ്റ്റ് ഓതറ തൈക്കാട്ടില്‍ വീട്ടില്‍ വിക്രമനെന്ന ടി കെ രാജന്റെ കുടുംബവുമായി, നക്രാംപുറത്തുപടി തൈക്കാട് കിഴക്കന്‍ വീട്ടില്‍ രാജനും വീട്ടുകാരും സഹകരിക്കുന്നതില്‍ പ്രകോപിതരായി മൂവര്‍ സംഘം കമ്പിവടിയും മരക്കമ്പുകളുമായി ഇയാളുടെ വീട്ടില്‍ അതിക്രമിച്ചകയറുകയായിരുന്നു.
പ്രതികള്‍ രാജനെയും സഹോദരനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പറയുന്നു. എസ് ഐ. പി എസ് സനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.