Connect with us

Kerala

തോക്കുനിര്‍മാണ സാമഗ്രികളുമായി ഒരാള്‍ അറസ്റ്റില്‍

തണ്ണിത്തോട് മനീഷ് ഭവന്‍ വീട്ടില്‍ മോഹനന്‍ (56) ആണ് അറസ്റ്റിലായത്.

Published

|

Last Updated

പത്തനംതിട്ട | ലൈസന്‍സില്ലാത്ത നാടന്‍ തോക്കുനിര്‍മാണ സാമഗ്രികളുമായി ഒരാളെ തണ്ണിത്തോട് പോലീസ് അറസ്റ്റ് ചെയ്തു. തണ്ണിത്തോട് മനീഷ് ഭവന്‍ വീട്ടില്‍ മോഹനന്‍ (56) ആണ് അറസ്റ്റിലായത്.

ഗുരുനാഥന്‍ ഫോറസ്റ്റ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍പ്പെട്ട തൂമ്പാക്കുളം ഭാഗത്ത് റബര്‍ തോട്ടത്തിലെ ആളൊഴിഞ്ഞ ഷെഡ്ഡിനോട് ചേര്‍ന്നുള്ള ആലയിലാണ് നാടന്‍ തോക്കുനിര്‍മാണ സാമഗ്രികള്‍ കണ്ടെത്തിയത്. തടിയില്‍ തീര്‍ത്ത ബട്ടുകള്‍, ഇരുമ്പില്‍ നിര്‍മ്മിച്ച ലോഹക്കുഴലുകള്‍, തിര നിറയ്ക്കുന്നതിനുള്ള ഇരുമ്പ് കമ്പി, തോക്ക് നിര്‍മ്മിക്കുന്നതിനുള്ള ഇരുമ്പ് കമ്പികള്‍, കുറ്റിയില്‍ നിറച്ച വെടിമരുന്ന്, ലോഹകഷ്ണങ്ങള്‍, ഈയഉണ്ടകള്‍ എന്നിവയാണ് അനധികൃതമായി സൂക്ഷിച്ചുവച്ചിരുന്നത്.

ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ ചുമതല വഹിക്കുന്ന ജെഫി ജോര്‍ജിന്റെ നേതൃത്വത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയ സാമഗ്രികളുമായി തണ്ണിത്തോട് പോലീസ് സ്റ്റേഷനില്‍ എത്തി റിപോര്‍ട്ട് നല്‍കി. തുടര്‍ന്ന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. തണ്ണിത്തോട് പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ആര്‍ ശിവകുമാറാണ് അന്വേഷണങ്ങള്‍ നടത്തിയത്.

മോഹനന്‍ മുമ്പും തണ്ണിത്തോട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഇത്തരത്തിലുള്ള മൂന്ന് കേസുകളില്‍ പ്രതിയായിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Latest