Uae
ദുബൈയില്‍ വണ്‍ ബില്യണ്‍ ഫോളോവേഴ്‌സ് ഉച്ചകോടിക്ക് ഉജ്വല തുടക്കം
മൂന്ന് ദിവസം നീണ്ടു നില്‍ക്കും. ജനുവരി 13 തിങ്കളാഴ്ച വരെ നടക്കുന്ന പരിപാടിയില്‍ 15,000-ത്തിലധികം പ്രതിനിധികള്‍ പങ്കെടുക്കുന്നു.
ദുബൈ | വണ്‍ ബില്യണ്‍ ഫോളോവേഴ്‌സ് ഉച്ചകോടിക്കു ഉജ്വല തുടക്കം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് സാമൂഹിക മാധ്യമ ഉള്ളടക്ക സ്രഷ്ടാക്കള്‍ ദുബൈയിലെത്തി. സാമൂഹിക മാധ്യമങ്ങളുടെ ഭാവി, സാമൂഹിക മാധ്യമങ്ങളില്‍ എങ്ങനെ ഒരു കരിയര്‍ ഉണ്ടാക്കാം, ഏതൊക്കെ ബ്രാന്‍ഡുകള്‍ പണം നല്‍കാന്‍ തയ്യാറാണ്, എ ഐ സ്വാധീനം തുടങ്ങിയ കാര്യങ്ങള്‍ ആദ്യ ദിവസം ചര്‍ച്ചയായി. മൂന്ന് ദിവസം നീണ്ടുനില്‍ക്കും.
17.5 കോടി ഫോളോവേഴ്‌സുള്ള യു എസ് മാന്ത്രികനായ സാക്ക് കിംഗ്, അറബ് ലോകത്തെ ഏറ്റവും ജനപ്രിയ താരങ്ങളില്‍ ഒരാളായ, പ്രശസ്ത ഗെയിമിംഗ് വ്യക്തിത്വമായ അബോഫ്ല, 5.7 കോടിയിലധികം ഫോളോവേഴ്‌സുള്ള എഴുത്തുകാരനും പോഡ്കാസ്റ്ററുമായ ജയ് ഷെട്ടി എന്നിവര്‍ പ്രധാന പ്രഭാഷകരില്‍ ഉള്‍പ്പെടുന്നു.
‘മുഖ്യധാരാ മാധ്യമങ്ങള്‍ അവസാനിച്ചു. ഭാവി സ്വതന്ത്ര പൗര മാധ്യമപ്രവര്‍ത്തകര്‍ക്കുള്ളതാണ്.’ യു എസ് രാഷ്ട്രീയ വിശകലന വിദഗ്ധന്‍ ടക്കര്‍ കാള്‍സണ്‍ പറഞ്ഞു. തിങ്കളാഴ്ച, ലോകത്തിലെ ഏറ്റവും ധനികനായ എലോണ്‍ മസ്‌കിന്റെ മാതാവും മോഡലും ഡയറ്റീഷ്യയുമായ മായെ മസ്‌ക്, ലോകത്തില്‍ വര്‍ധിച്ചുവരുന്ന മകന്റെ സ്വാധീനത്തെക്കുറിച്ച് സംസാരിക്കും.
ജനുവരി 13 തിങ്കളാഴ്ച വരെ നടക്കുന്ന പരിപാടിയില്‍ 15,000-ത്തിലധികം പ്രതിനിധികള്‍ പങ്കെടുക്കുന്നു. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന, സാമൂഹിക മാധ്യമ ലോകത്തെ സ്വാധീനിക്കുന്ന 5,000 ഉള്ളടക്ക സ്രഷ്ടാക്കള്‍ എത്തിയിട്ടുണ്ട്