National
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു; ഭരണഘടന വിരുദ്ധമെന്ന് പ്രതിപക്ഷം
ബില്ല് വിശദമായി വിശകലനം ചെയ്യാനായി ജോയിന്റ് കമ്മിറ്റിക്ക് കൈമാറും.
ന്യൂഡല്‍ഹി| ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ഭരണഘടന ഭേദഗതി ബില്ലുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. എട്ട് പേജുകളുള്ള 129ാം ഭരണഘടനാ ഭേദഗതി ബില്‍ കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ രാം മേഘ് വാള്‍ ആണ് അവതരിപ്പിച്ചത്. ബില്ല് വിശദമായി വിശകലനം ചെയ്യാനായി ജോയിന്റ് കമ്മിറ്റിക്ക് കൈമാറും.
ബില്ലിനെതിരെ ശക്തമായ വിമര്‍ശനമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ചത്. ബില്ല് ഭരണഘടനാ വിരുദ്ധമാണെന്നാണ് ആര്‍ജെഡിയുടെ പ്രതികരണം. കോണ്‍ഗ്രസ് ബില്ലിനെ പൂര്‍ണമായും എതിര്‍ത്തു. ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് വിരുദ്ധമാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നയമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ബില്ല് തിങ്കളാഴ്ച അവതരിപ്പിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് മാറ്റുകയായിരുന്നു.
2034 മുതല്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. ഡിസംബര്‍ 4 ന് ആരംഭിച്ച പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ 20 ന് അവസാനിക്കും.