National
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ഭരണസ്ഥിരത ഉറപ്പാക്കും: രാഷ്ട്രപതി
തിരഞ്ഞെടുപ്പുകളെ ഒന്നിപ്പിക്കുന്ന നടപടി നയവൃത്യാനം ഇല്ലാതാക്കും ഒപ്പം സാമ്പത്തിക ലാഭം ഉള്‍പ്പെടെ നിരവധി നേട്ടങ്ങള്‍ ഉറപ്പാക്കുമെന്നും ബില്ലിനെ പിന്തുണച്ചുകൊണ്ട് രാഷ്ട്രപതി
ന്യൂഡല്‍ഹി | ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലിനെ പിന്തുണച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു. റിപ്പബ്ലിക്ക് ദിനത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് രാഷ്ട്രപതി ബില്ലിനെ അനുകൂലിച്ച് പ്രസ്താവന നടത്തിയത്. തിരഞ്ഞെടുപ്പുകളെ ഒന്നിപ്പിക്കുന്ന നടപടി ഭരണസ്ഥിരത ഉറപ്പാക്കുമെന്നും സാമ്പത്തിക ബാധ്യത കുറയ്ക്കുമെന്നും രാഷ്ട്രപതി വ്യക്തമാക്കി.
തിരഞ്ഞെടുപ്പുകളെ ഒന്നിപ്പിക്കുന്ന നടപടി രാജ്യത്ത് ഭരണസ്ഥിരത ഉറപ്പാക്കും. ഒപ്പം നയവൃത്യാനം ഇല്ലാതാക്കും ഒപ്പം സാമ്പത്തിക ലാഭം ഉള്‍പ്പെടെ നിരവധി നേട്ടങ്ങള്‍ ഉറപ്പാക്കുമെന്നും ബില്ലിനെ പിന്തുണച്ചുകൊണ്ട് രാഷ്ട്രപതി പറഞ്ഞു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്‍ സംയുക്ത പാര്‍ലമെന്റി സമിതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് രാഷ്ട്രപതി ബില്ലിനെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുന്നത്
ആഗോളരംഗത്ത് ഇന്ത്യ വികസനത്തില്‍ വ്യക്തമായ ഇടം കണ്ടെത്തി. കേന്ദ്രസര്‍ക്കാറിന്റെ വികസന പദ്ധതികള്‍ പൊതുജനക്ഷേമത്തിന് പുതിയ നിര്‍വചനം രചിച്ചു. രാജ്യത്തിന്റെ എല്ലാ മേഖലയിലും ഉയര്‍ച്ചയും സ്വയം പര്യാപ്തതയും ദൃശ്യമാണെന്നും രാഷ്ട്രപതി ദ്രൌപദി മുര്‍മ്മു പറഞ്ഞു. ഒളിംപിക്സിലെയും പാരാലിംപിക്സിലെയും രാജ്യത്തിന്റെ നേട്ടങ്ങള്‍ ശ്രദ്ധേയമായ മുന്നേറ്റങ്ങളെയും രാഷ്ട്രപതി അഭിനന്ദിച്ചു.
അതേസമയം, റിപ്പബ്ലിക്ക് ദിന പരേഡിനുള്ള അവസാനഘട്ട തയ്യാറെടുപ്പും ഡല്‍ഹിയില്‍ പൂര്‍ത്തിയായി കഴിഞ്ഞു. ചടങ്ങിലെ മുഖ്യാത്ഥി ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ ഡല്‍ഹിയില്‍ എത്തി. നാളെ രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം ആര്‍പ്പിക്കുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും.പരിപാടിയോടനുബന്ധിച്ച് ഡല്‍ഹിയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.