Connect with us

SANTHOSH TROPHY

കപ്പടിച്ചാല്‍ കേരള ടീമിന് ഒരു കോടി പാരിതോഷികം

പ്രവാസി വ്യവസായി ഷംസീര്‍ വയലിലാണ് പാരിതോഷികം പ്രഖ്യാപിച്ചത്

Published

|

Last Updated

മലപ്പുറം | സന്തോഷ് ട്രോഫിയുടെ കലാശപ്പോര് ഇന്ന് വൈകിട്ട് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നടക്കാനിരിക്കെ കേരള ടീമിന് കപ്പടിച്ചാല്‍ വലിയ പാരിതോഷികം പ്രഖ്യാപിച്ച് പ്രവാസി വ്യവസായി ഷംസീര്‍ വയലില്‍. ബംഗാളിനെ തോല്‍പ്പിച്ച് കേരളം കിരീടം ചൂടിയാല്‍ ടീമിന് ഒരു കോടി രൂപ നല്‍കുമെന്നാണ് വാഗ്ദാനം. ഫുട്‌ബോള്‍ മേഖലക്ക് ഉണര്‍വേകുന്ന പ്രകടനമാണ് ഇതുവരെ കേരള ടീം നടത്തിയതെന്നും ഷംസീര്‍ വയലില്‍ പറഞ്ഞു.

നേരത്തേയും കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നടപടി ഷംസീര്‍ വയലിലിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നു. ഒളിമ്പിക് വെങ്കല മെഡല്‍ നേടിയ ഇന്ത്യ ഒളിമ്പിക് ഹോക്കി ടീമിന്റെ മലയാളി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷിന് ഒരു കോടി രൂപ അദ്ദേഹം പാരിതോഷികം നല്‍കിയിരുന്നു.

 

 

 

 

Latest