Connect with us

Covid vaccination

ഒരു ദിവസം കൊണ്ട് ഒരു കോടി വാക്‌സീന്‍; ചരിത്ര നേട്ടത്തിന്റെ ഭാഗമായി 120 വയസ്സുകാരിയും

ആരോഗ്യ പ്രവര്‍ത്തര്‍ അവരുടെ വീട്ടിലെത്തിയാണ് വാക്‌സീന്‍ നല്‍കിയത്

Published

|

Last Updated

ഉദ്ദംപൂര്‍ | രാജ്യത്ത് ഒരു കോടി ഡോസ് വാക്‌സീന്‍ ഒറ്റ ദിവസം കൊണ്ട് വിതരണം ചെയ്ത് നാഴികകല്ല് പിന്നിട്ട ആതേ ദിവസം വാക്‌സിനേഷന്‍ സ്വീകരിച്ച് 120 വയസ്സുകാരിയും. ജമ്മു കാശ്മീരിലെ ഉദ്ദംപൂര്‍ സ്വദേശിനിയായ ഡോഹ്ലി ദേവിയാണ് ഇന്നലെ വാക്‌സീന്‍ സ്വീകരിച്ചത്. രണ്ടാം ഡോസ് വാക്‌സീനാണ് ഇന്നലെ ഇവര്‍ക്ക് കുത്തിവെച്ചത്. ആരോഗ്യ പ്രവര്‍ത്തര്‍ അവരുടെ വീട്ടിലെത്തിയാണ് വാക്‌സീന്‍ നല്‍കിയത്. ജമ്മുവിലെ ഉദ്ദംപൂര്‍ ജില്ലയിലെ ഡുഡു പഞ്ചായത്തിലാണ് ഇവര്‍ താമസിക്കുന്നത്.

ഇവര്‍ക്ക് കുത്തിവെപ്പ് എടുക്കുന്നതിന്റെ വീഡിയോ കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് പങ്കുവെച്ചു.

വെള്ളിയാഴ്ച ഒരു ദിവസം ഒരു കോടിയിലേറെ പോര്‍ക്ക്കോവിഡ് വാക്‌സീന്‍ നല്‍കി രാജ്യം പുതിയ ചരിത്രം കുറിച്ചിരുന്നു. 10,063,931 ഡോസ് വാക്‌സിനാണ് രാജ്യവ്യാപകമായി ഇന്നലെ നല്‍കിയത്. നേട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചിരുന്നു.

Latest