Connect with us

hunger strike

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന് ആവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എം പിയുടെ ഏകദിന ഉപവാസം

'കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് ജലം' എന്ന ആവശ്യം മുന്‍ നിര്‍ത്തിയാണ് ഉപവാസം

Published

|

Last Updated

ഇടുക്കി | മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി എം പി ഡീന്‍ കുര്യാക്കോസ് ഏകദിന ഉപവാസസമരം നടത്തും. ‘കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് ജലം’ എന്ന ആവശ്യം മുന്‍നിര്‍ത്തിയാണ് ഉപവാസം. കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന മുല്ലപ്പെരിയാര്‍ ഡാം ഡീക്കമ്മീഷന്‍ ചെയ്ത് പുതിയ ഡാം നിര്‍മ്മിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നാളെ  രാവിലെ 10 മണി മുതല്‍ അഞ്ചാം തീയതി 10 പത്തുമണിവരെ 24 മണിക്കൂര്‍ ഉപവാസം ചെറുതോണിയിലാണ് എം പി നടത്തുക. പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം നിര്‍വഹിക്കുക്കും. സമാപന സമ്മേളന ഉദ്ഘാടനം പി ജെ ജോസഫ് നിര്‍വഹിക്കും.

Latest