National
ഡല്‍ഹി വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് ഒരു മരണം; എട്ട് പേര്‍ക്ക് പരുക്ക്
വെള്ളിയാഴ്ച രാവിലെ 5.30 ഓടെ കനത്ത മഴ തുടരുന്നതിനിടെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നു വീഴുകയായിരുന്നു
ന്യൂഡല്‍ഹി | ഡല്‍ഹി വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു.എട്ട് പേര്‍ക്ക് പരുക്കേറ്റു. വിമാനത്താവളത്തിന്റെ ഒന്നാം ടെര്‍മിനലിലായിരുന്നു അപകടം നടന്നത്. വെള്ളിയാഴ്ച രാവിലെ 5.30 ഓടെ കനത്ത മഴ തുടരുന്നതിനിടെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നു വീഴുകയായിരുന്നു.
അപകടത്തില്‍ വിമാനത്താവളത്തിലെ ടെര്‍മിനലിന്റെ പിക്കപ്പ് ആന്‍ഡ് ഡ്രോപ്പ് ഏരിയയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. റൂഫ് ഷീറ്റും സപ്പോര്‍ട്ട് ബീമുകളും തകര്‍ന്നതായി അധികൃതര്‍ പറഞ്ഞു.
അപകടത്തെ തുടര്‍ന്ന് ടെര്‍മിനല്‍ ഒന്നില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങള്‍ ഇന്ന് ഉച്ചക്ക് രണ്ട് മണിവരെ റദ്ദാക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം.
Literally took the last flight from Delhi Terminal 1 😳
What a shame! This terminal was refurbished barely few months ago, looked so swanky inside
*Roof of Delhi Airport Terminal 1 comes crashing, crushes cab driver while in his car. 3 drivers in hospital. All flight… pic.twitter.com/92vgNJTF2t
— Nabila Jamal (@nabilajamal_) June 28, 2024
കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു വിമാനത്താവളം സന്ദര്‍ശിച്ചു. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി ടെര്‍മിനല്‍ 2 ലേക്കും ടെര്‍മിനല്‍ 3 ലേക്കും മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു. അപകടത്തില്‍ മരണപ്പെട്ടയാളുടെ കുടുംബത്തിന് 20 ലക്ഷവും പരുക്കേറ്റവര്‍ക്ക് 3 ലക്ഷം വീതവും നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
മൂന്ന് ടെര്‍മിനലുകളുള്ള വിമാനത്താവളത്തില്‍ പ്രതിദിനം 1400 ഓളം വിമാനങ്ങളാണ് വന്നു പോകുന്നത്. അതേസമയം തുടര്‍ച്ചയായ രണ്ടാം ദിവസവും ഡല്‍ഹിയില്‍ കനത്ത മഴ തുടരുകയാണ്. കനത്ത മഴയില്‍ ഡല്‍ഹിയിലെ പലയിടത്തും വെള്ളക്കെട്ടുകള്‍ ഉണ്ടായിട്ടുണ്ട്.
#WATCH | A car submerged in water and roads heavily flooded due to continuous downpour in Delhi
(Visuals from Minto Road) pic.twitter.com/reJQPlzfbQ
— ANI (@ANI) June 28, 2024