Connect with us

Kerala

കോഴിക്കോട് തിരുവമ്പാടിയില്‍ കെ എസ് ആര്‍ ടി സി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ട് മരണം; നിരവധി പേര്‍ക്ക് പരുക്ക്

അപകടത്തില്‍ നാല് പേര്‍ക്ക് ഗുരുതര പരുക്കേറ്റതായാണ് അറിയുന്നത്

Published

|

Last Updated

കോഴിക്കോട്  | കോഴിക്കോട് തിരുവമ്പാടിയില്‍ കെ എസ് ആര്‍ ടി സി ബസ് ചെറിയ പാലത്തില്‍ നിന്നും പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് മരണം. യാത്രക്കാരായ ആനക്കാംപൊയില്‍ സ്വദേശിനി ത്രേസ്യാമ്മ(63),കണ്ടപ്പന്‍ചാല്‍ സ്വദേശിനി കമല(65)എന്നിവരാണ മരിച്ചത്. നിരവധി പേർക്ക് പരുക്കേറ്റു.  നാല് പേരുടെ പരുക്ക് ഗുരുതരമാണ് എന്നാണ് വിവരം.

തിരുവമ്പാടി കാളിയമ്പുഴയിലേക്കാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. പാലത്തിന്റെ കലുങ്കില്‍ ഇടിച്ച് ബസ് തലകീഴായി പുഴയിലേക്ക് മറിയുകയായിരുന്നു. ക്രെയിന്‍ ഉപയോഗിച്ച് ബസ് പുറത്തെടുക്കാനും ശ്രമം നടക്കുന്നുണ്ട്. ബസില്‍ 50 ഓളം പേരുണ്ടായിരുന്നുവെന്നാണ് അറിയുന്നത്.

അപകടത്തിൽപെട്ട ബസ് ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നു

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോെടയാണ് സംഭവം. ആനക്കാംപൊയിലിൽനിന്ന് തിരുവമ്പാടിക്ക് വരികയായിരുന്ന ബസാണ് കാളിയാമ്പുഴ പാലത്തിൽനിന്നു നിയന്ത്രണം വിട്ട് പുഴയിലേക്ക് തലകീഴായി മറിഞ്ഞത്. 15 ഓളം ആളുകൾക്ക് പരുക്കുണ്ട്.