National
ഗുജറാത്തില്‍ നിര്‍മാണത്തിലിരിക്കുന്ന പാലം തകര്‍ന്ന് ഒരു മരണം
പാലം തകര്‍ന്നുവീഴുന്നത് കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ മരിച്ചത്

അഹമ്മദാബാദ് | ഗുജറാത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. പാലം തകര്‍ന്നുവീഴുന്നത് കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ മരിച്ചത്. പാലത്തിന്റെ അവശിഷ്ടങ്ങള്‍ ദേഹത്ത് വീണാണ് മരണം
പാലന്‍പൂരില്‍ തിങ്കളാഴ്ചയാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അംബാജി റൂട്ടിലേക്കുള്ള പാലത്തിന്റെ ഒരു ഗര്‍ഡറാണ് തകര്‍ന്നുവീണത്. കുറച്ച് മാസങ്ങളായി പാലത്തിന്റെ നിര്‍മാണം നടന്നുവരികയാണ്
પાલનપુર આરટીઓ સર્કલ નજીક નિર્માણાધિન ઓવરબ્રિજ ધરાશાઈ
ઓવરબ્રિજનો એક ભાગ તૂટી પડતાં ત્રણ વ્યક્તિ કાટમાળમાં દટાયા હોવાની આશંકા #ગુજરાત #Palanpur #Gujarat #Accident pic.twitter.com/5sZV60qk4N
— Chhapu (@ChhapuIndia) October 23, 2023