Connect with us

Kerala

ഇടുക്കിയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരു മരണം

ഒരു കുട്ടിയുടെ നില ഗുരുതരമാണ്

Published

|

Last Updated

തൊടുപുഴ |  ഇടുക്കി ഈട്ടിത്തോപ്പില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കാറ്റാടിക്കവല പ്ലാമൂട്ടില്‍ മേരി എബ്രഹാം ആണ് മരിച്ചത്.

മേരിയുടെ മകന്‍ ഷിന്റോ, ഭാര്യ, ഇവരുടെ രണ്ട് മക്കള്‍ എന്നിവര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. ഇതില്‍ ഒരു കുട്ടിയുടെ നില ഗുരുതരമാണ്.

ഞായറാഴ്ച രാത്രി 11:30ഓടെയാണ് സംഭവം. ഇവരുടെ പഴയ വീട്ടില്‍ പോയി മടങ്ങിവരുമ്പോഴാണ് അപകടം. നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു.