Kerala
കൊച്ചിയില്‍ കാര്‍ വാനിലിടിച്ച് ഒരു മരണം
വാന്‍ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്.
കൊച്ചി | എറണാകുളം ലോ കോളജിന് മുന്‍പില്‍ വാനും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. വാനിലെ ഡ്രൈവറായ വടുതല സ്വദേശി ജോണിയാണ് മരിച്ചത്. കാര്‍ ഡ്രൈവറായ എറണാകുളം തമ്മനം സ്വദേശി ഷമീറിനെ (34) പോലീസ് കസ്റ്റഡിയിലെടുത്തു. കാര്‍ അമിതവേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു
സമീപത്തുണ്ടായിരുന്ന കോപ്പറേഷനിലെ ശുചീകരണ തൊഴിലാളികളാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്. വാന്‍ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്.
---- facebook comment plugin here -----