Connect with us

Uae

ഫുജൈറയിൽ കാറും മോട്ടോർ സൈക്കിളും കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു

വാഹനങ്ങൾ ഇല്ലെന്ന് ഉറപ്പാക്കാതെ റോഡിലേക്ക് പ്രവേശിച്ചതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.

Published

|

Last Updated

ഫുജൈറ|ഫുജൈറയിലെ അൽ മസല്ലത്ത് ബീച്ച് സ്ട്രീറ്റിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ 31 കാരനായ ഇമാറാത്തി പുരുഷൻ മരിച്ചു. മോട്ടോർ സൈക്കിളും ഒരു സ്ത്രീ ഓടിച്ചിരുന്ന വാഹനവും കൂട്ടിയിടിച്ചാണ് അപകടം. അംബ്രല്ല ബീച്ചിൽ ഒരു വാഹനാപകടത്തെക്കുറിച്ച് പുലർച്ചെ 1.55ന് ഓപറേഷൻസ് റൂമിന് റിപ്പോർട്ട് ലഭിച്ചുവെന്ന് ഫുജൈറ പോലീസിലെ ട്രാഫിക് ആൻഡ് പട്രോൾസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ബ്രിഗേ. സാലിഹ് മുഹമ്മദ് അബ്ദുല്ല അൽ ദൻഹാനി പറഞ്ഞു.

വാഹനങ്ങൾ ഇല്ലെന്ന് ഉറപ്പാക്കാതെ റോഡിലേക്ക് പ്രവേശിച്ചതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഗതാഗത നിയമങ്ങൾ പാലിക്കേണ്ടതിന്റെയും, ക്രോസ് ചെയ്യുന്നതിന് മുമ്പ് റോഡ് ഒഴിവുള്ളതാണെന്ന് ഉറപ്പാക്കേണ്ടതിന്റെയും പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. അപകട സാധ്യത കുറയ്ക്കുന്നതിലും കൂട്ടിയിടികളുടെ തീവ്രത കുറക്കുന്നതിലും റോഡുകളിൽ വേഗത പരിധി പാലിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.

Latest