National
ജമ്മു കാശ്മീരില്‍ ഹിമപാതത്തില്‍ ഒരു മരണം
രണ്ട് പേര്‍ കൂടി ഹിമപാതത്തില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.

ഗുല്‍മാര്‍ഗി| ജമ്മു കാശ്മീരിലെ ഗുല്‍മാര്‍ഗിലുണ്ടായ വന്‍ ഹിമപാതത്തില്‍ ഒരാള്‍ മരിച്ചു. അപകടത്തില്‍ മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. രണ്ട് പേര്‍ കൂടി ഹിമപാതത്തില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.
വെള്ളിയാഴ്ചയാണ് ജമ്മു കാശ്മീരിലെ കിഷ്ത്വാര്‍ ജില്ലയിലെ വിദൂരമായ പദ്ദര്‍ പ്രദേശത്ത് ഹിമപാതമുണ്ടായത്. ജമ്മു കാശ്മീരിലെ വിവിധ പ്രദേശങ്ങളില്‍ ഭരണകൂടം ഹിമപാത മുന്നറിയിപ്പ് നല്‍കിയതായും അധികൃതര്‍ അറിയിച്ചു.
പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
---- facebook comment plugin here -----