Kerala
ആലപ്പുഴ മാന്നാറില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; ഒരു മരണം
രണ്ട് ബൈക്കുകളില്‍ സഞ്ചരിച്ച ആറു പേരാണ് അപകടത്തില്‍പെട്ടത്

ആലപ്പുഴ| ആലപ്പുഴ മാന്നാര്‍ ഇരമത്തൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു. ചെന്നിത്തല ഒന്നാം വാര്‍ഡ് പറയങ്കേരി കാരാത്തറയില്‍ പുത്തന്‍വീട്ടില്‍ അജിതിന്റെ മകന്‍ ജഗന്‍ (23) ആണ് മരിച്ചത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് ഗുരുതര പരുക്കേറ്റു. രണ്ട് ബൈക്കുകളില്‍ സഞ്ചരിച്ച ആറ് പേരാണ് അപകടത്തില്‍പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്.
പരുക്കേറ്റവരെ പരുമലയിലെ സ്വകാര്യ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ രണ്ടു പേരെ വെന്റിലേറ്ററിലേക്ക് മാറ്റി.
---- facebook comment plugin here -----