Connect with us

National

യു പിയില്‍ കനത്ത മഞ്ഞില്‍ ബസും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം; നിരവധി പേര്‍ക്ക് പരുക്ക്

ഇന്നു രാവിലെ യുപിയിലെ ഗൗതം ബുദ്ധ് നഗറിലാണ് അപകടമുണ്ടായത്

Published

|

Last Updated

ലക്നോ \  യുപിയില്‍ കനത്ത മൂടല്‍മഞ്ഞിനെതുടര്‍ന്ന് ബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. പത്തോളം പേര്‍ക്ക് പരുക്കേറ്റു.

ഇന്നു രാവിലെ യുപിയിലെ ഗൗതം ബുദ്ധ് നഗറിലാണ് അപകടമുണ്ടായത്. കനത്ത മൂടല്‍മഞ്ഞില്‍ വാഹനമോടിച്ചവരുടെ കാഴ്ച മറഞ്ഞതാണ് അപകടത്തിനു കാരണമായതെന്നാണ് നിഗമനം.അറുപതോളം യാത്രക്കാരാണ് അപകടത്തില്‍പെട്ട ബസിലുണ്ടായിരുന്നത്.