Kerala
എരുമേലിക്ക് സമീപം ശബരിമല തീര്‍ഥാടകരുടെ ബസ് മറിഞ്ഞ് ഒരു മരണം; മൂന്ന് പേര്‍ക്ക് ഗുരുതര പരുക്ക്
കര്‍ണാടകയില്‍ നിന്നുള്ള 35 തീര്‍ഥാടകരാണ് ബസില്‍ ഉണ്ടായിരുന്നത്.

കോട്ടയം | എരുമേലിക്ക് സമീപം ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പമ്പാവാലി അട്ടിവളവിലാണ് അപകടം. പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി. കര്‍ണാടകയില്‍ നിന്നുള്ള 35 തീര്‍ഥാടകരാണ് ബസില്‍ ഉണ്ടായിരുന്നത്.
ശബരിമലയിലേക്ക് പോകുകയായിരുന്നു തീര്‍ഥാടക സംഘം. അപകടം നടന്ന അട്ടിവളവ് സ്ഥിരം അപകടമേഖലയാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
---- facebook comment plugin here -----