Connect with us

Kerala

ഗൂഡല്ലൂരില്‍ വനംവകുപ്പുദ്യോഗസ്ഥന്റെ വെടിയേറ്റ് ഒരാള്‍ മരിച്ചു; ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ വെടിവെച്ചുവെന്ന് വിശദീകരണം

കെ ജി പെട്ടി സ്വദേശി ഈശ്വരന്‍ (52) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നോടെ മേഘമല വന്യജീവി സങ്കേതത്തിലെ വണ്ണാത്തിപ്പാറ ഭാഗത്താണ് സംഭവം.

Published

|

Last Updated

ഗൂഡല്ലൂര്‍ | തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിനു സമീപം വനം വകുപ്പുദ്യോഗസ്ഥന്റെ വെടിയേറ്റ് മധ്യവയസ്‌കന്‍ മരിച്ചു. കെ ജി പെട്ടി സ്വദേശി ഈശ്വരന്‍ (52) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നോടെ മേഘമല വന്യജീവി സങ്കേതത്തിലെ വണ്ണാത്തിപ്പാറ ഭാഗത്താണ് സംഭവം. പെരിയാര്‍ കടുവ സങ്കേതത്തിന്റെ അതിര്‍ത്തിയിലാണ് ഈ പ്രദേശം.

കത്തികൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചപ്പോഴാണ് വെടിവെക്കുകയായിരുന്നുവെന്നാണ് വനംവകുപ്പുദ്യോഗസ്ഥന്റെ വിശദീകരണം. കൊല്ലപ്പെട്ടയാള്‍ വേട്ടക്കാരനാണെന്ന് സംശയിക്കുന്നു. ഇയാള്‍ക്കൊപ്പം മറ്റ് മൂന്നുപേര്‍ ഉണ്ടായിരുന്നുവെന്നും വനം വകുപ്പ് പറയുന്നു.

ഈശ്വരനും വനം വകുപ്പും തമ്മില്‍ ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട കൊലപാതകമാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

---- facebook comment plugin here -----

Latest