Connect with us

Kerala

നൂറ് കോടിയുടെ വായ്പ തട്ടിപ്പ്; കണ്ടല സര്‍വീസ് സഹകരണ ബേങ്കില്‍ ഇ ഡി റെയ്ഡ്

ബേങ്ക് പ്രസിഡന്റും സിപിഐ നേതാവുമായ എന്‍ ഭാസുരാംഗന് എതിരായ വായ്പ തട്ടിപ്പു കേസിന്റെ ഭാഗമായാണ് ഇ ഡി പരിശോധന നടത്തുന്നത്.

Published

|

Last Updated

തിരുവനന്തപുരം | സിപിഐ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം കണ്ടല സര്‍വീസ് സഹകരണ ബേങ്കില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ബേങ്ക് പ്രസിഡന്റും സിപിഐ നേതാവുമായ എന്‍ ഭാസുരാംഗന് എതിരായ വായ്പ തട്ടിപ്പു കേസിന്റെ ഭാഗമായാണ് ഇ ഡി പരിശോധന നടത്തുന്നത്. ബേങ്ക് മുന്‍ സെക്രട്ടറിമാരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. ഇന്ന് പുലര്‍ച്ചെയാണ് പരിശോധന ആരംഭിച്ചത്.

നൂറു കോടിയിലധികം രൂപയുടെ വായ്പാ തട്ടിപ്പ് ബേങ്കില്‍ നടന്നതായാണ് കണ്ടെത്തല്‍. ബിനാമി പേരില്‍ 34 കോടിയും തട്ടിയതായി കണ്ടെത്തിയിരുന്നു.കണ്ടല ബേങ്ക് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് സഹകരണ രജിസ്ട്രാര്‍ രണ്ടാഴ്ച മുമ്പ് ഇഡിക്ക് കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് പരിശോധന .ബേങ്കിന്റെ രണ്ട് മുന്‍ സെക്രട്ടറിമാരുടെ വീടുകളിലാണ് ഇതോടൊപ്പം പരിശോധന.

തട്ടിപ്പിന് നേതൃത്വം നല്‍കിയ ഭാസുരാംഗനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരുന്നു

Latest