Connect with us

International

ഒന്നും രണ്ടുമല്ല; ട്രംപിനായി മസ്‌ക്‌ ചെലവിട്ടത്‌ 630 കോടിയിലധികം

പ്രസിഡൻ്റ് തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചതു മുതൽ ട്രംപിനായി മസ്‌ക്‌ പരസ്യമായി രംഗത്തുണ്ട്‌.

Published

|

Last Updated

വാഷിങ്‌ടൺ | നവംബറിൽ നടക്കാനിരിക്കുന്ന അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന്‌ പോരാട്ടം മുറുകുമ്പോൾ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണാൾഡ്‌ ട്രംപിനായി ശതകോടീശ്വരൻ ഇലോൺ മസ്‌ക്‌ ചെലവിട്ടത്‌ 75 മില്യൺ ഡോളറിൽ അധികമെന്ന്‌ റിപ്പോർട്ട്‌. ഇത്‌ ഇന്ത്യൻ രൂപയിൽ 630 കോടിയിലധികം വരും. ട്രംപിൻ്റെ പ്രചാരണത്തിനായാണ്‌ മസ്‌ക്‌ ഈ തുക ചെലവിട്ടത്‌.

പ്രസിഡൻ്റ് തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചതു മുതൽ ട്രംപിനായി മസ്‌ക്‌ പരസ്യമായി രംഗത്തുണ്ട്‌. ഇതിനകം ചില പ്രചാരണ യോഗങ്ങളിൽ ട്രംപിനൊപ്പം പങ്കെടുക്കുകയും ചെയ്‌തു. ട്രംപിൻ്റെ യുഎസ് പ്രസിഡൻഷ്യൽ കാമ്പെയ്‌നിനെ പിന്തുണയ്ക്കുന്നതിനായി മസ്‌ക്‌ രൂപീകരിച്ച പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റിക്ക് സംഭാവനയായി മാത്രം മസ്‌ക്‌ നൽകിയ തുകയാണ്‌ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്‌.

അടുത്തിടെ പെൻസിൽവാനിയയിൽ നടന്ന ഒരു റാലിയിൽ വേദിയിൽ ട്രംപിനൊപ്പം വന്ന ടെസ്‌ല സിഇഒ എതിരാളിയായ ഡെമോക്രാറ്റ് സ്ഥാനാർത്ഥി കമലാ ഹാരിസിനെ ആക്ഷേപിക്കുകയും ചെയ്‌തിരുന്നു. കമലാ ഹാരിസ്‌ വിജയിച്ചാൽ താൻ ജയിലിൽ കിടക്കേണ്ടി വരുമെന്നും മസ്‌ക്‌ ഒരു ചാനൽചർച്ചയിൽ പറയുകയുണ്ടായി.

Latest