Connect with us

National

ഡല്‍ഹിയില്‍ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു

രണ്ട് പേര്‍ക്ക് വെടിവെപ്പില്‍ പരുക്കേറ്റു

Published

|

Last Updated

ന്യൂഡല്‍ഹി |  ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയിലുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ദീപക് ശര്‍മ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. രണ്ട് പേര്‍ക്ക് വെടിവെപ്പില്‍ പരുക്കേറ്റു. അക്രമി നിരവധി തവണ വെടിയുതിര്‍ത്തു

കൊല്ലപ്പെട്ട ദീപക് ശര്‍മയുടെ ശരീരത്തില്‍ നാല് തവണ വെടിയേറ്റു. ദീപക്കിന്റെ സുഹൃത്ത് നരേന്ദ്രയ്ക്കും സൂരജ് എന്ന ആള്‍ക്കുമാണ് പരുക്കേറ്റത്.ദീപക്കും സഹോദരനും കുറച്ചു സുഹൃത്തുക്കളും ചേര്‍ന്ന് പാര്‍ക്കിന് അടുത്തായി സംസാരിച്ച് നില്‍ക്കവെ നരേന്ദ്രയും സൂരജും അവിടേക്ക് എത്തുകയും ഇരുകൂട്ടരും തമ്മില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു. തുടര്‍ന്നാണ് വെടിവെപ്പുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് നരേന്ദ്രനേയും സൂരജിനേയും പോലീസ് അറസ്റ്റ് ചെയ്തു.

Latest