Kerala
പത്തനാപുരത്ത് കിണറില്‍ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു
ഉച്ചക്ക് രണ്ടോടെയാണ് അപകടമുണ്ടായത്.

കൊല്ലം | പത്താനപുരത്ത് കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. ചേകംതുണ്ടിൽ വീട്ടിൽ ബാബുരാജ് (64) ആണ് മരിച്ചത്. മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.
ഉച്ചക്ക് രണ്ടോടെയാണ് അപകടമുണ്ടായത്. കിണറിലെ ചെളിയും വെള്ളവും കോരിവൃത്തിയാക്കുന്നതിനിടെ ഇദ്ദേഹത്തിന്റെ ദേഹത്തേക്ക് മണ്ണും കല്ലും പതിക്കുകയായിരുന്നു. പുനലൂര്‍ നിന്ന് അഗ്നിശമന സേനയെത്തിയാണ് ഇയാളെ കരക്കെത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ ഒരു അഗ്നിശമന സേനാംഗത്തിന് പരുക്കേറ്റു.
ഏതാനും മാസങ്ങൾക്ക് മുമ്പാണ് ബാബുരാജ് ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്. തുടർന്ന് നാട്ടിൽ പ്ലംബിംഗും മറ്റുമായി ജോലി ചെയ്യുകയായിരുന്നു.
---- facebook comment plugin here -----