Connect with us

Thrissur

തൃശൂര്‍ മേയറുടെ ഒരു മാസത്തെ ഓണറേറിയവും ഒരു മാസത്തെ സര്‍വ്വീസ് പെന്‍ഷനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

ആക്ട്സിന്‍റെ രജതജൂബിലിയുടെ ലോഗോ പ്രകാശന ചടങ്ങിനോടനുബന്ധിച്ചാണ് ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് കൈമാറിയത്.

Published

|

Last Updated

തൃശൂർ |  വയനാടിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു മാസത്തെ ഓണറേറിയവും ഒരു മാസത്തെ സര്‍വ്വീസ് പെന്‍ഷനും ഉള്‍പ്പെടെ 50,000 രൂപ മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറി തൃശൂര്‍ മേയര്‍ .

റോഡപകടങ്ങളിലും അത്യാഹിതങ്ങളിലും 24 മണിക്കൂറും സൗജന്യ ആംബുലന്‍സ് സേവനം നടത്തുന്ന ആക്ട്സിന്‍റെ രജതജൂബിലിയുടെ ലോഗോ പ്രകാശന ചടങ്ങിനോടനുബന്ധിച്ചാണ് ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് കൈമാറിയത്.

തൃശൂര്‍ രാമനിലയത്തില്‍ നടന്ന ചടങ്ങില്‍ ആക്ട്സ് ജനറല്‍ സെക്രട്ടറിയും തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയറുമായ എം.കെ.വര്‍ഗ്ഗീസ്, ആക്ട്സ് പ്രസിഡന്‍റും ജില്ലാ കലക്ടറും കൂടിയായ അര്‍ജ്ജുന്‍ പാണ്ഡ്യന്‍, ആക്ട്സ് ജനറല്‍ കണ്‍വീനറും കേരള സ്റ്റേറ്റ് ടെക്സ്റ്റൈല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ സി.ആര്‍.വത്സന്‍, ആക്ട്സ് ജില്ലാ സെക്രട്ടറി ലൈജു സെബാസ്റ്റ്യന്‍, ആക്ട്സ് ജില്ലാ വൈസ് പ്രസിഡന്‍റ് ടി.എ.അബൂബക്കര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

---- facebook comment plugin here -----

Latest