Connect with us

Kerala

അട്ടപ്പാടി സ്വദേശിയുടെ മരണം അറിയിച്ചത് ഒരു മാസം കഴിഞ്ഞ്; തൃശൂര്‍ മെഡി.കോളജിനെതിരെ പരാതി

തൃശൂര്‍ മെഡി.കോളജിലേക്ക് മാറ്റുന്ന കാര്യവും ബന്ധുക്കളെ അറിയിച്ചിരുന്നില്ല.

Published

|

Last Updated

തൃശൂര്‍ | അട്ടപ്പാടി സ്വദേശിയുടെ മരണം ഒരു മാസത്തിന് ശേഷമാണ് ബന്ധുക്കളെ അറിയിച്ചതെന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിക്കെതിരെ ഗുരുതര ആരോപണം. ഡിസംബര്‍ 25ന് മരിച്ച അട്ടപ്പാടി സ്വദേശി രത്‌നത്തെ സംബന്ധിച്ച വിവരമാണ് ആശുപത്രി അധികൃതര്‍ ശനിയാഴ്ച ബന്ധുക്കളെ അറിയിച്ചതെന്നാണ് പരാതി.

രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് രത്‌നത്തെ പാലക്കാട് ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇവിടെ നിന്ന് തൃശൂരിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍, തൃശൂര്‍ മെഡി.കോളജിലേക്ക് മാറ്റുന്ന കാര്യവും ബന്ധുക്കളെ അറിയിച്ചിരുന്നില്ല.

അതേസമയം, മരണം സംഭവിച്ച മൂന്നാം ദിവസമായ ഡിസംബര്‍ 28ന് മാധ്യമങ്ങളില്‍ പരസ്യം നല്‍കിയതായി ആശുപത്രി അധികൃതര്‍ വിശദീകരിച്ചു.

Latest