welfare pension
സംസ്ഥാനത്ത് ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ ഇന്നു തന്നെ വിതരണം തുടങ്ങും
നവംബര്‍ 26 നകം വിതരണം പൂര്‍ത്തിയാക്കണമെന്നു സര്‍ക്കാര്‍ ഉത്തരവിറങ്ങി
തിരുവനന്തപുരം | സംസ്ഥാനത്ത് ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ ഇന്നു തന്നെ വിതരണം തുടങ്ങും. നവംബര്‍ 26 നകം വിതരണം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദ്ദേശം. ഇതുസംബന്ധിച്ചു സര്‍ക്കാര്‍ ഉത്തരവിറങ്ങി.
ഒരുമാസത്തെ ക്ഷേമ പെന്‍ഷന്‍ ഉടന്‍ അനുവദിക്കുമെന്നു ധനമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും പണം അനുവദിച്ചുള്ള ഉത്തരവ് ഇറങ്ങിയിരുന്നില്ല. ഒരുമാസത്തെ പെന്‍ഷന്‍ വിതരണത്തിന് 900 കോടി രൂപയാണ് ആവശ്യം.
മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലങ്ങളില്‍ എത്തുന്ന നവകേരള സദസ് നാളെ തുടങ്ങാനിരിക്കെയാണ് ഇന്ന് പെന്‍ഷന്‍ വിതരണത്തിന് ഉത്തരവിറക്കിയത്. നിലവില്‍ നാലു മാസത്തെ പെന്‍ഷനാണു കുടിശ്ശികയുള്ളത്.
ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇത്ര വലിയ കുടിശ്ശിക ക്ഷേമ പെന്‍ഷനിലുണ്ടാകുന്നത് ആദ്യമാണ്. 50,90,390 പേരാണ് നിലവില്‍ പെന്‍ഷന്‍ ലിസ്റ്റിലുള്ളത്. പെന്‍ഷന്‍ കിട്ടുന്ന ഓരോരുത്തര്‍ക്കും 6,400 രൂപ വീതമാണ് ഇപ്പോള്‍ കിട്ടാനുള്ളത്.