National
പൂനെയിൽ ഗില്ലൻബാരെ സിൻഡ്രോം ബാധിച്ച് ഒരു മരണം കൂടി
192 പേര്‍ രോഗലക്ഷണവുമായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.

ന്യൂഡല്‍ഹി | പൂനെയില്‍ ഗില്ലിന്‍ ബാരെ സിന്‍ഡ്രോം ബാധിച്ച് ഒരു മരണം കൂടി റിപോര്‍ട്ട് ചെയ്തു. ചികിത്സയിലായിരുന്ന 37 കാരനായ യുവാവാണ് മരിച്ചത്.
ഇതോടെ മഹാരാഷ്ട്രയില്‍ ഗില്ലിന്‍ ബാരെ സിന്‍ഡ്രോം ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി. നിലവില്‍ 192 പേര്‍ രോഗലക്ഷണവുമായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.
പൂനെയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധ റിപോര്‍ട്ട് ചെയ്തിട്ടുള്ളത്.ഇവിടെ ആരോഗ്യവകുപ്പ് അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
---- facebook comment plugin here -----