Connect with us

Kerala

സംസ്ഥാനത്ത് പേവിഷബാധയേറ്റ് ഒരു മരണം കൂടി

ഒരുമാസം മുമ്പാണ് വയോധികക്ക് നായയുടെ കടിയേറ്റത്.

Published

|

Last Updated

തൃശ്ശൂര്‍ | സംസ്ഥാനത്ത് പേവിഷബാധയേറ്റ് ഒരു മരണം കൂടി. ചികിത്സയിലിരുന്ന തൃശൂര്‍ ചിമ്മിനി നടാംപാടം കള്ളിച്ചിത്ര ആദിവാസി കോളനിയിലെ മനയ്ക്കല്‍ പാറുവാണ് മരിച്ചത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം.

ഒരുമാസം മുമ്പാണ് വയോധികക്ക് നായയുടെ കടിയേറ്റത്. എന്നാൽ വീണ് പരിക്കേറ്റെന്ന് പറഞ്ഞ് മൂന്നു ദിവസം മുമ്പാണ് മെ‍ഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്ക് എത്തിയത്. പാറു വാക്സിനും എടുത്തിരുന്നില്ല. ആരോഗ്യ നില വഷളായതോടെ ഇന്ന് വൈകിട്ടോടെയായിരുന്നു മരണം.

ഈ വർഷം ഇതുവരെ 1.2 ലക്ഷം പേർക്ക് കേരളത്തിൽ നായ്ക്കളുടെ കടിയേറ്റതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഓഗസ്റ്റ് വരെ 19 പേർ പേവിഷബാധ ഏറ്റു മരിച്ചു. അതേസമയം രാജ്യത്ത് പ്രതിവർഷം ഇരുപതിനായിരം പേരാണ് പേവിഷ ബാധയേറ്റ് മരിക്കുന്നത്.

---- facebook comment plugin here -----

Latest