Kerala
കേരളത്തില്‍ ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു
യുഎഇയില്‍ നിന്നെത്തിയ മുപ്പതുകാരനാണ് രോഗം സ്ഥിരീകരിച്ചത്
തിരുവനന്തപുരം | സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് രോഗബാധ സ്ഥിരീകരിച്ചു. ജൂലൈ 27ന് യുഎഇയില്‍ നിന്നെത്തിയ മുപ്പതുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍് മലപ്പുറത്ത് ചികിത്സയിലാണ്.കരിപ്പൂര്‍ വിമാനത്താവളത്തിലാണ് യുവാവ് വിമാനമിറങ്ങിയത്. ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കത്തിലേര്‍പ്പെട്ട മാതാപിതാക്കളേയും രണ്ട് സുഹൃത്തുക്കളേയും നിരീക്ഷണത്തിലാക്കി.
സംസ്ഥാനത്ത് ഇതുവരെ അ്ഞ്ച് പേര്‍ക്കാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്.
---- facebook comment plugin here -----