Connect with us

National

പൂഞ്ചിലെ ഭീകരാക്രമണത്തില്‍ പരിക്കേറ്റ ഒരു സൈനികന് കൂടി വീരമൃത്യു; മരണം നാലായി

മേഖലയില്‍ ഭീകരര്‍ക്കെതിരായ സൈനിക നടപടി പുരോഗമിക്കുകയാണ്.

Published

|

Last Updated

ശ്രീനഗര്‍|ജമ്മു കാശ്മീരിലെ പൂഞ്ചില്‍ രണ്ട് സൈനിക വാഹനങ്ങള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ പരിക്കേറ്റ ഒരു സൈനികന് കൂടി വീരമൃത്യു. ഇതോടെ നാലു സൈനികര്‍ കൊല്ലപ്പെട്ടു. മൂന്ന് സൈനികര്‍ക്ക് പരിക്കുണ്ട്. പരിക്കേറ്റ സൈനികര്‍ ചികിത്സയില്‍ കഴിയുകയാണ്. പ്രദേശത്ത് ഇന്നലെ വൈകുന്നേരം മുതല്‍ ഭീകരര്‍ക്കെതിരെയുള്ള സംയുക്ത ഓപ്പറേഷനിലായിരുന്നു സൈന്യം.

മേഖലയില്‍ ഭീകരര്‍ക്കെതിരായ സൈനിക നടപടി പുരോഗമിക്കുകയാണ്. സൈനിക വാഹനം ആക്രമിച്ചതിനു പിന്നാലെ ഭീകരര്‍ വനമേഖലയുടെ ഉള്ളിലേക്ക് കടന്നതായാണ് ലഭിക്കുന്ന വിവരം. ജമ്മു കാശ്മീര്‍ പോലീസും സൈന്യവും സംയുക്തമായി ചേര്‍ന്നാണ് ഏറ്റുമുട്ടലിന് നേതൃത്വം നല്‍കുന്നത്.

ഇന്നലെ ഉച്ചകഴിഞ്ഞ് 3.45 ന് രജൗരി-താനമണ്ടി-സുരന്‍കോട്ട് റോഡിലെ സാവ്‌നി മേഖലയിലാണ് ആക്രമണം ഉണ്ടായത്. രജൗരിയിലെ പൂഞ്ച് മേഖലയിലെ ദേരാ കി ഗലിയിലൂടെ കടന്നുപോയ രണ്ട് സൈനിക വാഹനങ്ങള്‍ക്ക് നേരെ ഭീകരര്‍ പതിയിരുന്ന് ആക്രമണം നടത്തിയതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. കഴിഞ്ഞ ദിവസം രാത്രി മുതല്‍ രജൗരി മേഖലയില്‍ സൈന്യം ഒരു ഓപ്പറേഷന്‍ നടത്തിവരികയായിരുന്നു.ഒരു മാസത്തിനുള്ളില്‍ സൈന്യത്തിന് നേരെ നടക്കുന്ന രണ്ടാമത്തെ വലിയ ആക്രമണമാണ് പൂഞ്ചില്‍ നടന്നത്.

 

 

Latest