Connect with us

National

ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് : ബില്ല് പരിശോധിക്കാന്‍ 31 അംഗ ജെ പി സി നിലവില്‍ വന്നു

ബജറ്റ് സമ്മേളനത്തിന്റെ അവസാന ആഴ്ചയിലെ ആദ്യ ദിനം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

Published

|

Last Updated

ന്യൂഡല്‍ഹി | ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് ബില്ലില്‍ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി (ജെ പി സി)രൂപീകരിച്ചു. ലോക്‌സഭയില്‍ നിന്ന് 21 അംഗങ്ങളും രാജ്യസഭയില്‍ നിന്ന് 10 അംഗങ്ങളും ഉള്‍പ്പെടുന്ന കമ്മിറ്റിയില്‍ 31 അംഗങ്ങളാണ് ജെ പി സിയില്‍ ഉള്‍പ്പെടുന്നത്. ബജറ്റ് സമ്മേളനത്തിന്റെ അവസാന ആഴ്ചയിലെ ആദ്യ ദിനം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സമിതിയില്‍ ലോക്സഭയില്‍ നിന്ന് പതിനാല് അംഗങ്ങള്‍ എന്‍ ഡി എയില്‍ നിന്നാണ്. ഇതില്‍ പത്തുപേര്‍ ബി ജെ പിയില്‍ നിന്നുമാണ്.

പി പി ചൗധരി, ഡോ.എസ് എം രമേഷ്, പുല്ലാങ്കുഴല്‍ സ്വരാജ്, പര്‍ഷോത്തംഭായി രൂപാല, അനുരാഗ് ഠാക്കൂര്‍, വിഷ്ണു ദയാല്‍ റാം, ഭര്‍തൃഹരി മഹാതാബ്, ഡോ. സംബിത് പത്ര, അനില്‍ ബലൂനി, വിഷ്ണു ദത്ത് ശര്‍മ്മ, പ്രിയങ്ക ഗാന്ധി, മനീഷ് തിവാരി, സുഖ്‌ദേവ് ഭഗത്, ധര്‍മ്മേന്ദ്ര യാദവ്, കല്യാണ്‍ ബാനര്‍ജി, ടി എം സെല്‍വഗണപതി, ജി എം ഹരീഷ് ബാലയോഗി, സുപ്രിയ സുലെ, ഡോ. ശ്രീകാന്ത് ഏകനാഥ് ഷിന്‍ഡെ, ചന്ദന്‍ ചൗഹാന്‍, ബാലഷോരി വല്ലഭനേനി എന്നിവരാണ് ജെ പി സിയിലെ ലോക്‌സഭാ അംഗങ്ങള്‍.

ലോക്‌സഭാ തിരഞ്ഞെടുപ്പും സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തുന്നതിനുള്ള ഭരണഘടനാ ഭേദഗതി വരുത്തുന്നിതിനാണ് ബില്ലുകള്‍. ബില്ല് ലോക്‌സഭയില്‍ അവതരിപ്പിച്ചിരുന്നു. ലോകസഭ -നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനുള്ള 129 ാം ഭേദഗതി ബില്ല്, നിയമസഭകളുള്ള മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഒരേസമയം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബില്ല് എന്നിവയാണ് അവതരിപ്പിച്ചത്.

269 അംഗങ്ങള്‍ അനുകൂലിച്ചും 198 പേര്‍ എതിര്‍ത്തും വോട്ട് ചെയ്തു. നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളാണ് ബില്ല് അവതരിപ്പിച്ചത്. ആദ്യമായി ബില്ല് അവതരണം വോട്ടിനിട്ട് തീരുമാനിക്കേണ്ട സാഹചര്യമാണ് ഒരുങ്ങിയത്. ബില്ലുകള്‍ ജെ പി സിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് നടപടി.

 

 

Latest