National
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; ലോക്‌സഭയില്‍ ഹാജരാകാതിരുന്ന പാര്‍ട്ടി എംപിമാര്‍ക്ക് ബിജെപി കാരണം കാണിക്കല്‍ നോട്ടീസ് അയക്കും
ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിച്ചോള്‍ 20 ലേറെ ബിജെപി എംപിമാര്‍ ഹാജരായിരുന്നില്ല
ന്യൂഡല്‍ഹി | ഒരുരാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്‍ അവതരിപ്പിക്കുമ്പോള്‍ ലോക്‌സഭയില്‍ ഹാജരാകാതിരുന്ന പാര്‍ട്ടി എംപിമാര്‍ക്ക് നോട്ടീസ് അയക്കാനൊരുങ്ങി ബിജെപി . വിപ്പ് നല്‍കിയിട്ടും ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിച്ചോള്‍ 20 ലേറെ ബിജെപി എംപിമാര്‍ ഹാജരായിരുന്നില്ല.
ബില്‍ അവതരണത്തിന് എംപിമാരുടെ വിട്ടുനില്‍ക്കല്‍ തടസ്സമായില്ലെങ്കിലും വിഷയത്തില്‍ സര്‍ക്കാരിന് വേണ്ടത്ര പിന്തുണയില്ലെന്ന കോണ്‍ഗ്രസിന്റെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും വിമര്‍ശനം ഉയര്‍ന്നിരുന്നു.ഈ സാഹചര്യത്തിലാണ് പാര്‍ട്ടി നീക്കം. വിട്ടുനില്‍ക്കലിന്റെ കാരണം എംപിമാര്‍ വിശദീകരിക്കേണ്ടിവരും. ബില്‍ അവതരണത്തിനായി നടന്ന വോട്ടെടുപ്പില്‍ 269 പേര്‍ അനുകൂലിച്ചപ്പോള്‍ 198 പേര്‍ എതിര്‍ത്തു.
---- facebook comment plugin here -----