Connect with us

National

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; ഭരണഘടനാ ഭേദഗതി ബില്ലുകൾ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കും

2034 മുതല്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. അതേസമയം പ്രതിപക്ഷം ബില്ലിനെ എതിര്‍ക്കുകയാണ്.

Published

|

Last Updated

ന്യൂഡല്‍ഹി | ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ഭരണഘടന ഭേദഗതി ബില്ലുകള്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും.129ാം ഭരണഘടനാ ഭേദഗതി ബില്‍ നിയമമന്ത്രി അര്‍ജുന്‍ രാം മേഘ് വാള്‍ അവതരിപ്പിക്കും.ഉച്ച തിരിഞ്ഞ് രണ്ട് ബില്ലുകളാണ് സഭയുടെ പരിഗണനയ്ക്കായി വെക്കുന്നത്.ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനുള്ള ബില്‍, കേന്ദ്രഭരണ പ്രദേശങ്ങളുടെ കാലാവധി സംബന്ധിച്ച ഭേദഗതി ബില്‍ എന്നിവയാണ് ലോക്‌സഭയില്‍ അവതരിപ്പിക്കുക.ബില്‍ പരിശോധിക്കാനുള്ള സംയുക്ത പാര്‍ലമെന്ററി സമിതിയെ ലോക്സഭ സ്പീക്കറാണ് പ്രഖ്യാപിക്കുക.ബില്‍ അവതരണം പ്രമാണിച്ച് എല്ലാ എംപിമാരും സഭയില്‍ ഉണ്ടാകണമെന്ന് ബിജെപി വിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

2034 മുതല്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. അതേസമയം പ്രതിപക്ഷം ബില്ലിനെ എതിര്‍ക്കുകയാണ്. ജനാധിപത്യ വിരുദ്ധവും ഏകാധിപത്യത്തിലേക്കുള്ള ചുവടുവെപ്പുമാണ് ബില്ലെന്നാണ് പ്രതിപക്ഷ നേതാക്കള്‍ ആരോപിക്കുന്നത്.

ലോക്സഭയിലും രാജ്യസഭയിലും ബിജെപിക്ക് ഒറ്റയ്ക്ക് കേവലഭൂരിപക്ഷമില്ലാത്തതിനാല്‍ ഭരണഘടനാ ഭേദഗതിയും മറ്റും സര്‍ക്കാരിന് എളുപ്പമാകില്ല. ഡിസംബര്‍ 4 ന് ആരംഭിച്ച പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ 20 ന് അവസാനിക്കും.

Latest