Drowned in the river
കോഴിക്കോട് ഒഴുക്കില്‍പ്പെട്ട കുട്ടികളില്‍ ഒരാള്‍ മരിച്ചു
വെണ്ണക്കോട് വട്ടക്കണ്ടിയില്‍ മുഹമ്മദ് ദില്‍ഷോക്കാണ് മരിച്ചത്
![](https://assets.sirajlive.com/2022/03/child-drowned.gif)
കോഴിക്കോട് | മലയമ്മ മാതോളത്ത് കടവില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട രണ്ട് കുട്ടികളില്‍ ഒരാള്‍ മരിച്ചു. വെണ്ണക്കോട് വട്ടക്കണ്ടിയില്‍ ഷമീര്‍ സഖാഫിയുടെ മകന്‍ മുഹമ്മദ് ദില്‍ഷോക്ക്(എട്ട്) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന വെണ്ണക്കോട് പെരിങ്ങാപുരത്ത് മുഹമ്മദിന്റെ മകന്‍ അമീന്‍ (8) എന്ന കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് വൈകിട്ടാണ് കുട്ടികള്‍ പുഴയില്‍ കുളിക്കാനിറങ്ങിയത്. കൂടായുണ്ടായിരുന്ന മറ്റ് കുട്ടികള്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാര്‍ എത്തി അപകടത്തില്‍പ്പെട്ട കുട്ടികളെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ദില്‍ഷോക്ക് മരണപ്പെടുകയായിരുന്നു.
---- facebook comment plugin here -----