Kerala
ഉത്സവപ്പറമ്പില്‍ കുടുംബത്തെ ആക്രമിച്ച സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
അറസ്റ്റിലായ പ്രതി സ്ഥിരമായി ക്ഷേത്രത്തിലെ ഉത്സവപരിപാടിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ടെന്ന് പോലിസ്

തിരുവല്ല | തിരുവല്ല വേങ്ങല്‍ മാടപ്പള്ളിക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേള പരിപാടിയില്‍ സ്ത്രീയും കുട്ടിയുമടങ്ങിയ കുടുംബത്തെ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്ത സംഘത്തിലെ ഒരാളെ അറസ്റ്റ് ചെയ്തു. 5 പേരടങ്ങിയ സംഘത്തിലെ ഒന്നാം പ്രതി കാവുംഭാഗം അഴിയിടത്ത്ചിറ അമ്മണത്തുംചേരില്‍ വീട്ടില്‍ എ ഡി ഷിജു(37)വാണ് തിരുവല്ല പോലിസിന്റെ പിടിയിലായത്.
തിരുവല്ല കാവുംഭാഗം അഴിയിടത്തുചിറ ചാലക്കുഴി പടിഞ്ഞാറേ കുറ്റിക്കാട്ടില്‍ പ്രമോദിനും കുടുംബത്തിനുമാണ് ആക്രമികളില്‍നിന്നും അപമാനവും ദേഹോപദ്രവവും ഉണ്ടായത്. മറ്റ് പ്രതികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. അറസ്റ്റിലായ പ്രതി സ്ഥിരമായി ക്ഷേത്രത്തിലെ ഉത്സവപരിപാടിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ടെന്ന് പോലിസ് വ്യക്തമാക്കി. പോലീസ് ഇന്‍സ്‌പെക്ടര്‍ എസ് സന്തോഷിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.