Kerala
മദ്യലഹരിയില്‍ യുവഡോക്ടര്‍മാര്‍ ഓടിച്ച ജീപ്പ് ഇടിച്ചു തെറിപ്പിച്ച ഭക്ഷണ വിതരണക്കാരായ യുവാക്കളില്‍ ഒരാള്‍മരിച്ചു
ആക്കുളത്ത് ഉണ്ടായ അപകടത്തില്‍ ബൈക്കില്‍ സഞ്ചരിച്ച പാറശ്ശാല സ്വദേശി ശ്രീറാം (26)ആണ് മരിച്ചത്

തിരുവനന്തപുരം | മദ്യലഹരിയില്‍ യുവഡോക്ടര്‍മാര്‍ ഓടിച്ച ജീപ്പ് ഇടിച്ചു തെറിപ്പിച്ച ഭക്ഷണ വിതരണക്കാരായ യുവാക്കളില്‍ ഒരാള്‍മരിച്ചു. ആക്കുളത്ത് ഉണ്ടായ അപകടത്തില്‍ ബൈക്കില്‍ സഞ്ചരിച്ച പാറശ്ശാല സ്വദേശി ശ്രീറാം (26)ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഷാനു (26) ഗുരുതരമായ പരിക്കുകളോടെ മെഡിക്കല്‍ കോളജ്് ആശുപത്രിയില്‍ കഴിയുകയാണ്. യുവ ഡോക്ടര്‍മാരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ വിഷ്ണുവാണ് ജീപ്പ് ഓടിച്ചിരുന്നത്. മെഡിക്കല്‍ കോളജില്‍ പി ജി ചെയ്യുന്ന ഡോ. അതുല്‍ ആണ് കൂടെ ഉണ്ടായിരുന്നത്. യുവ ഡോക്ടര്‍മാര്‍ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇവര്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
ആക്കുളം പാലത്തില്‍ ഇന്നലെ രാത്രിയായിരുന്നു അപകടം. അതുലിന്റെ അമ്മയുടെ പേരിലാണ് വാഹനം.