Connect with us

National

ഭീവണ്ടിയില്‍ ഇരുനില കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു

താനെ ജില്ലയില്‍ ഭിവണ്ടിയിലെ ഖാദിപര്‍ പ്രദേശത്തായിരുന്നു സംഭവം

Published

|

Last Updated

മുംബൈ | ഇന്ന് പുലര്‍ച്ചെ ഭിവണ്ടി പട്ടണത്തില്‍ ഇരുനില കെട്ടിടം തകര്‍ന്ന് 37-കാരനായ യുവാവ് മരിച്ചു. ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മജീദ് അന്‍സാരി എന്നയാളാണ് മരിച്ചത്. താനെ ജില്ലയില്‍ ഭിവണ്ടിയിലെ ഖാദിപര്‍ പ്രദേശത്തായിരുന്നു സംഭവം. പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു.

കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഏഴ് കടകള്‍ ഉണ്ടായിരുന്നു. കെട്ടിടം തകര്‍ന്നതിന് തൊട്ടുപിന്നാലെ അഗ്‌നിശമന സേനാ സംഘങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

കെട്ടിടം തകരാനുള്ള കാരണം വ്യക്തമല്ലെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Latest